09-05-2014
മഞ്ചേരി: പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും സമസ്ത ചീഫ് ഖാരിഉമായ പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (67) നിര്യാതനായി. കേരളത്തിലുടനീളം ഖുര്‍ആന്‍ അധ്യാപന രംഗത്ത് സേവനം ചെയ്ത അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ 1980 മുതല്‍ സമസ്തയുടെ ഖാരിഅ് ആയി സേവനമാരംഭിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ജാമിഅ ദാറുസ്സലാം, ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി തുടങ്ങി സമസ്തയുടെ മിക്ക സ്ഥാപനങ്ങളിലും ഖുര്‍ആന്‍ അധ്യാപനത്തിന് നേതൃത്വം നല്‍കി വരികയായിരുന്നു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മദ്രസ അധ്യാപകരുടെ ഹിസ്ബ് കോഴ്‌സും നയിച്ചു. കഴിഞ്ഞ ആഴ്ച നന്തി ദാറുസ്സലാമില്‍ ക്ലാസെടുക്കാന്‍ പോകുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജംഇയ്യത്തുല്‍ മുഫത്തിശീന്‍ വൈസ് പ്രസിഡണ്ട്, പട്ടര്‍കുളം മഹല്ല് പ്രസിഡന്റ്, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍, പട്ടര്‍കുളം മസ്ജിദ് കമ്മിറ്റി മാനേജര്‍, നദ്‌വത്തുല്‍ ഉലൂം മദ്രസ മാനേജര്‍ എന്നീ പദവികള്‍ വഹിച്ചു. ഭാര്യ: ഖദീജ വെള്ളുവമ്പ്രം. മക്കള്‍: ശരീഫ് റഹ്മാനി (സഊദി), ഉബൈദുല്ല, ബുഷ്‌റ, മരുമക്കള്‍: അഹ്മദ് ശഹീര്‍ മുള്ളമ്പാറ, ഉമ്മുസുലൈം, ബദ്‌രിയ്യ. സഹോദരങ്ങള്‍: പരേതനായ ഖാരിഅ് ഹസന്‍ മുസ്‌ലിയാര്‍, അബ്ദുല്ല മുഹമ്മദ്, അബൂബക്കര്‍, ആയിശ, ആമിന, ഖദീജ. ഖബറടക്കം രാവിലെ 11ന്പട്ടര്‍കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.