മലപ്പുറം: പ്രമുഖ പണ്ഡിതനും സമസ്തയുടെ ചരിത്രകാരനുമായ പി.പി മുഹമ്മദ് ഫൈസി നിര്യാതനായി. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച് വൈകീട്ട് 3 മണിക്ക് വേങ്ങര കുറ്റാളൂര്‍ മസ്ജിദില്‍ നടക്കും.ചൊവ്വാഴ്ച രാവിലെ മുതല്‍ വേങ്ങര ബദരിയ്യ ശരീഅത്ത് കോളജില്‍ പൊതുജനങ്ങള്ക്ക് മയ്യിത്ത് നിസ്കരിക്കുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്. പട്ടിക്കാട് ജാമിഅനൂരിയ്യ ജൂനിയര്‍ സ്ഥാപനമായ ബദരിയ്യ ശരീഅത്ത് കോളജിലെ പ്രധാന അധ്യാപകനായിരുന്നു.സമസ്ത മുശാവറ അംഗം, മലപ്പുറം ജില്ലാ സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി, മുദര്‍രിസീന്‍ അസോസിയേഷന്‍ കാര്യദര്‍ശി, സുന്നി അഫ്കാര് എക്സിക്യുട്ടീവ് എഡിറ്റര്‍, സമസ്ത വിദ്യാഭ്യാസ ബോഡംഗം തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.എം.എം ബഷീര് മുസ്ലിയാരില്‍ നിന്നും മറ്റും വിദ്യാഭ്യാസം നേടിയ പി.പി ഉസ്താദ് സുന്നീരംഗത്തെ അറിയപ്പെട്ട എഴുത്തുകാരനായിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. സി.എച്ച് ഐദറൂസ് മുസ്‌ലിയാരുടെയും ബഷീര്‍ മുസ്‌ലിയാരുടെയും കൂടെ സമസ്തയുടെ പ്രചരണത്തിനു വേണ്ടി പ്രയത്‌നിച്ച ഉസ്താദ് സമസ്തയുടെ പല സമ്മേളനങ്ങളുടെയും കണ്‍വീനര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
PP Usthad Vafathayi
Info Post