For Live Booking : kicrskssf.live@gmail.com Youtube Live
Latest Posts
Loading...
Nov 17, 2013

Info Post
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ട്രഷററുമായ ശൈഖുനാ പാറന്നൂര് ഉസ്താദ് (75) വഫാത്തായി.. ഇന്നാ ലില്ലാഹി ...
ഞായറാഴ്ച ഉച്ചക്ക് 12.16ന് കോഴിക്കോട് വെള്ളിമാട്കുന്നിലെ ഇഖ്റ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചുമയും പനിയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മടവൂര്‍ സി.എം മഖാം വൈസ് പ്രസിഡന്‍്റ്, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്‍്റ്, തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൊടുവള്ളി "ശംസുൽ ഉലമ മെമോറിയൽ രിയാളുസ്സാലിഹീൻ", എളേറ്റിൽ "വാദി ഹുസ്ന" തുടങ്ങി അനേകം സ്ഥാപനങ്ങളുടെ രക്ഷാധികാരിയും മാര്ഗ്ഗ ദർശിയുമാണു. നരിക്കുനി മജ് മഉ പാറന്നൂർ ഉസ്താദിന്റെ സ്വന്തം സ്ഥാപനമാണ്‌.
കത്തറമ്മൽ, കാസര് കോട് ദേളി സഅദിയ, ചാലിയം, മടവൂര് സി എം മഖാം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഉസ്താദിന്റെ ദര്സു കളിൽ നിന്നും ഇല്മു നേടിയ പര സഹസ്രം പണ്ഡിതർ ഉള്പ്പെടെ വലിയൊരു ശിഷ്യ സമ്പത്തിന്നുടമയാണു. പാണക്കാട് സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന ശൈഖുനാ യുടെ അഭിപ്രായം ആരായാതെ കോഴിക്കോട് ജില്ലയിലെ പൊതു രംഗത്തെ വിഷയങ്ങളിൽ പോലും പാണക്കാട് കുടുംബത്തിലെ സയ്യിദുമാർ തീരുമാനങ്ങൾ എടുത്തിരുന്നില്ല.

പൂർണ്ണ നാമം: പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍.
ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: മുഹമ്മദ് അസ്ലം ബാഖവി(ഖാദി,ചെലവൂര്‍ ജുമാ മസ്ജിദ്),അബ്ദുല്‍ ലത്തീഫ് ഫൈസി(ഖത്തീബ്, പാറന്നൂര്‍),അബ്ദുല്‍ ജലീല്‍ ബാഖവി(മുദരിസ് സി.എം മഖാം ജുമാ മസ്ജിദ്),ഡോ.പി.പി അബൂബക്കര്‍(അല്‍ ശിഫാ ക്ളിനിക്ക്,നരിക്കുനി),ഉബൈദ്(വിദ്യാര്‍ഥി,അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഈജിപ്ത്), സഈദ്(മുദരിസ് ഉഴലക്കുന്ന് ജുമാ മസ്ജിദ്), മൈമൂന, താലിയത്ത്, തസ്ലിയത്ത്.
സമസ്തയുടെ ട്രഷറര് ആയിരുന്ന മഹാനുഭാവന് വേണ്ടി കേരള ഇസ്ലാമിക് ക്ലാസ് റൂമില് ഖത്മുല് ഖുര്ആന്, പ്രത്യേക ദുആ ദിക് ര് മജ് ലിസുകള് , അനുസ്മരണങ്ങള്.. ആരംഭിച്ചു... സ്നേഹ സാന്ത്വന സ്പര്ശമായി മുന്നില് നടന്ന തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗത്തില് വിതുമ്പുന്ന സുന്നി കൈരളിക്കൊപ്പം, ഉഖ്റവിയ്യായ ആലിമിന്റെ വിയോഗം തീര്ത്ത ദുഖത്തില് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രാര്ഥനാ നിര്ഭരമാകുന്നു...
For Khafila Online
( MASNAWI )