ചരിത്രം കുറിച്ച് മലപ്പുറം സഖാഫി സംഗമം: വിശുദ്ധ ഇസ്‌ലാമിന്റെ പാരമ്പര്യ രീതിയെ കേരളക്കരക്ക് പരിചയപ്പെടുത്തുകയും മതത്തിന്റെ പേരിലുള്ള വിഘടന വാദക്കാരില്‍ നിന്നും സമൂഹത്തെ രക്ഷപ്പെടുത്തുകയും ചെയ്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മലപ്പുറം സുന്നി മഹല്‍ പരിസരത്ത് സംഘടിപ്പിച്ച സഖാഫി സംഗമം 23-12-2013
വഫാത്തിനു ശേഷം മുഅജിസത്തും കറാമത്തും ഇല്ലെന്ന് വഹാബി.. വഫാത്തിനു ശേഷം നില നില്ക്കുന്ന മുഅജിസത്ത് ഖുര്ആന് മാത്രമെന്ന് പൊന്മള ... സുന്നി വിദ്യാഭ്യാസ ബോര്ഡ് മദ്രസയില് പഠിപ്പിക്കുന്നത് വഹാബിസമെന്ന് SGVകള്.. വിഘടിതരുടെ വികല വിശ്വാസങ്ങള് ... തുറന്നുകാട്ടി അബ്ദുസ്സലാം ബാഖവി നടത്തിയ വിഷയാവതരണം. Abdussalam Baqavi
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ട്രഷററുമായ ശൈഖുനാ പാറന്നൂര് ഉസ്താദ് (75) വഫാത്തായി.. ഇന്നാ ലില്ലാഹി ... ഞായറാഴ്ച ഉച്ചക്ക് 12.16ന് കോഴിക്കോട് വെള്ളിമാട്കുന്നിലെ ഇഖ്റ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചുമയും പനിയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മടവൂര്‍ സി.എം മഖാം വൈസ് പ്രസിഡന്‍്റ്, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്‍്റ്, തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൊടുവള്ളി "ശംസുൽ ഉലമ മെമോറിയൽ രിയാളുസ്സാലിഹീൻ", എളേറ്റിൽ "വാദി ഹുസ്ന" തുടങ്ങി അനേകം സ്ഥാപനങ്ങളുടെ രക്ഷാധികാരിയും മാര്ഗ്ഗ ദർശിയുമാണു. നരിക്കുനി മജ് മഉ പാറന്നൂർ ഉസ്താദിന്റെ സ്വന്തം സ്ഥാപനമാണ്. കത്തറമ്മൽ, കാസര് കോട് ദേളി സഅദിയ, ചാലിയം, മടവൂര് സി എം മഖാം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഉസ്താദിന്റെ ദര്സു കളിൽ നിന്നും ഇല്മു നേടിയ പര സഹസ്രം പണ്ഡിതർ ഉള്പ്പെടെ വലിയൊരു ശിഷ്യ സമ്പത്തിന്നുടമയാണു. പാണക്കാട് സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന ശൈഖുനാ യുടെ അഭിപ്രായം ആരായാതെ കോഴിക്കോട് ജില്ലയിലെ പൊതു രംഗത്തെ വിഷയങ്ങളിൽ പോലും പാണക്കാട് കുടുംബത്തിലെ സയ്യിദുമാർ തീരുമാനങ്ങൾ എടുത്തിരുന്നില്ല. പൂർണ്ണ നാമം: പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍. ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: മുഹമ്മദ് അസ്ലം ബാഖവി(ഖാദി,ചെലവൂര്‍ ജുമാ മസ്ജിദ്),അബ്ദുല്‍ ലത്തീഫ് ഫൈസി(ഖത്തീബ്, പാറന്നൂര്‍),അബ്ദുല്‍ ജലീല്‍ ബാഖവി(മുദരിസ് സി.എം മഖാം ജുമാ മസ്ജിദ്),ഡോ.പി.പി അബൂബക്കര്‍(അല്‍ ശിഫാ ക്ളിനിക്ക്,നരിക്കുനി),ഉബൈദ്(വിദ്യാര്‍ഥി,അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഈജിപ്ത്), സഈദ്(മുദരിസ് ഉഴലക്കുന്ന് ജുമാ മസ്ജിദ്), മൈമൂന, താലിയത്ത്, തസ്ലിയത്ത്. സമസ്തയുടെ ട്രഷറര് ആയിരുന്ന മഹാനുഭാവന് വേണ്ടി കേരള ഇസ്ലാമിക് ക്ലാസ് റൂമില് ഖത്മുല് ഖുര്ആന്, പ്രത്യേക ദുആ ദിക് ര് മജ് ലിസുകള് , അനുസ്മരണങ്ങള്.. ആരംഭിച്ചു... സ്നേഹ സാന്ത്വന സ്പര്ശമായി മുന്നില് നടന്ന തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗത്തില് വിതുമ്പുന്ന സുന്നി കൈരളിക്കൊപ്പം, ഉഖ്റവിയ്യായ ആലിമിന്റെ വിയോഗം തീര്ത്ത ദുഖത്തില് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രാര്ഥനാ നിര്ഭരമാകുന്നു... For Khafila Online ( MASNAWI )
മുഅ്ജിസത്ത്" ശത്രുവിന്റെ വെല്ലുവിളിക്കു മുന്നില്‍ മാത്രമെന്നും വഫാത്തിനു ശേഷം മുഅ്ജിസത്ത് നിലനില്‍ക്കില്ലെന്നുമുള്ള വാദം സുന്നി ആശയമോ , ഹജറുല്‍ അസ്‌വദിലും സംശയമോ? വിഘടിതരുടെ വിവരക്കേടിന്റെ ആഴം തുറന്നു കാട്ടികൊണ്ട് ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ ആദര്‍ശ പഠന പ്രഭാഷണം... Abdussalam Baqavi 16-11-2013
നബി(സ) യുടെ ശഅറെമുബാറക് കത്തുകയില്ല ... എന്ന് എ പി അബൂബക്കര്‍ മുസ്ലിയാര്‍ പഞ്ഞതിനോട് യോജിക്കുന്നില്ല എന്നും .. കത്തുകയില്ല എന്നുള്ളത് ജീവിത കാലത്താണ് , വഫാത്തിനു ശേഷം നില നില്ക്കുന്ന മുഅജിസത്ത് ഖുര്‍ആന്‍ മാത്രമേ ഉള്ളൂ .. എന്നുമുള്ള പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ യുടെ വാദം തനി വഹാബിസം ആണെന്ന, അബ്ദുസ്സലാം ബാഖവി ഉസ്താദ് KICR ല്‍ നടത്തിയ വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി SGV അഡ്മിന്‍ പയ്യോളി ഉയര്‍ത്തിയ വെല്ലു വിളി ഏറ്റെടുത്തു കൊണ്ട് സംവാദത്തിനു വ്യവസ്ഥ തയ്യാറാക്കാന്‍, SGV റൂമില്‍ എത്തിയ അബ്ദുസ്സലാം ബാഖവി ഉസ്താദിന്റെ മുന്‍പില്‍ അടിപതറുന്ന SGV മുഫ്തി പയ്യോളിയും മധ്യസ്ഥനും..
മുഅജിസത് കാരന്തൂരികളുടെ ആദര്‍ശ വ്യതിയാനം .. കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തുറന്ന സംവാദം .. വഫാതിനു ശേഷം നിലനില്‍ക്കുന്ന മുഅജിസത് ഖുര്‍ആന്‍ മാത്രമാണെന്നുള്ള പൊന്‍മളയുടെ വാദത്തിനു കിതാബിന്റെ പിന്‍ബലത്തില്‍ സമസ്തയുടെ യുവ പണ്ഡിതര്‍ മറുപടി നല്‍കുന്നു
ജാലിയ വാല പടു ജഹില്‍ .. സൂറത്തുല്‍ ഇഖ് ലാസ് പോലും അറിയില്ല . ജാലിയാ വാലയെ മര്‍കസില്‍ കൊണ്ട വന്നു .. പുതിയ ശൈയ്ഖ് ജീലനിയുടെ മുടിയുമായി ... പൊന്‍മള മുടി കണ്ടിട്ടും ഇല്ല അതിനു പോയിട്ടും ഇല്ല ജാലിയാ വാലക്ക് തിരിച്ചു കടുത്തത് അമ്മുവിന്റെ മുടി .. അതാണ് നൌഷാദ് അഹ്സനി യും കൂട്ടരും ത്വലഅല്‍ബദര് ചൊല്ലി കൊണ്ട് നടന്നത്
ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യുടെ പതിനേഴാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണം ബഹു: അബ്ദുസ്സലാം ബാഖവി പ്രൊഫ: കെ ആലികുട്ടി മുസ്ലിയാര്‍ ബഹു : സിംസാറുല്‍ ഹഖ് ഹുദവി
മലപ്പുറം: പ്രമുഖ പണ്ഡിതനും സമസ്തയുടെ ചരിത്രകാരനുമായ പി.പി മുഹമ്മദ് ഫൈസി നിര്യാതനായി. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച് വൈകീട്ട് 3 മണിക്ക് വേങ്ങര കുറ്റാളൂര്‍ മസ്ജിദില്‍ നടക്കും.ചൊവ്വാഴ്ച രാവിലെ മുതല്‍ വേങ്ങര ബദരിയ്യ ശരീഅത്ത് കോളജില്‍ പൊതുജനങ്ങള്ക്ക് മയ്യിത്ത് നിസ്കരിക്കുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്. പട്ടിക്കാട് ജാമിഅനൂരിയ്യ ജൂനിയര്‍ സ്ഥാപനമായ ബദരിയ്യ ശരീഅത്ത് കോളജിലെ പ്രധാന അധ്യാപകനായിരുന്നു.സമസ്ത മുശാവറ അംഗം, മലപ്പുറം ജില്ലാ സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി, മുദര്‍രിസീന്‍ അസോസിയേഷന്‍ കാര്യദര്‍ശി, സുന്നി അഫ്കാര് എക്സിക്യുട്ടീവ് എഡിറ്റര്‍, സമസ്ത വിദ്യാഭ്യാസ ബോഡംഗം തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.എം.എം ബഷീര് മുസ്ലിയാരില്‍ നിന്നും മറ്റും വിദ്യാഭ്യാസം നേടിയ പി.പി ഉസ്താദ് സുന്നീരംഗത്തെ അറിയപ്പെട്ട എഴുത്തുകാരനായിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. സി.എച്ച് ഐദറൂസ് മുസ്‌ലിയാരുടെയും ബഷീര്‍ മുസ്‌ലിയാരുടെയും കൂടെ സമസ്തയുടെ പ്രചരണത്തിനു വേണ്ടി പ്രയത്‌നിച്ച ഉസ്താദ് സമസ്തയുടെ പല സമ്മേളനങ്ങളുടെയും കണ്‍വീനര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
പുല്ലാവൂരില്‍ " അഴിഞ്ഞു വീഴുന്ന വിഘടിത മുഖം _ കുപ്രചരണങ്ങള്‍ക്ക് മറുപടി " എന്ന ശീര്‍ഷകത്തില്‍ നടന്ന സുന്നീ സമ്മേളനം . ഉസ്താദ് അബൂബക്കര്‍ ഫൈസി മലയമ്മ ഉസ്താദ് മുജീബ് ഫൈസി ഉസ്താദ് അലവി ദാരിമി കുഴിമണ്ണ
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര് ഡു പ്രസിഡന്റു ... പണ്ഡിത തറവാട്ടിലെ കാരണവര്, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ ടി കെ എം ബാവ മുസ്ലിയാര് വഫാതായി . انا لله وانا اليه راجعون അള്ളാഹു മഹാനുഭാവന്റെ ദറജ ഉയര് ത്തി കൊടുക്കുമാറാകട്ടെ.. കേരള ഇസ്ലാമിക് ക്ലാസ് റൂം എല്ലാ നിശ്ചിത പരിപാടികളും മാറ്റിവെച്ച് ഖുര് ആന് പാരായണ ദിക്ര് ദുആ മജ് ലിസുകളുമായി ... kicr-skssf ചെയര് മാന് സയ്യിദ് ബാ അലവി പൂകോയ തങ്ങള് ഖത്മുല് ഖുര് ആന് തുടക്കം കുറിച്ചു . എല്ലാവര്ക്കും പങ്കെടുക്കാന് അവസരം ...
കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടത്തിയ അനുസ്മരണ പ്രഭാഷണം ഉസ്താദ് TH DARIMI
24-05-2013 ജീര്‍ണ്ണതക്കെതിരെ ജനജാഗരണം എന്ന പ്രമേയത്തില്‍ കുവൈറ്റ് ഇസ്ലാമിക് സെന്റെര്‍ നടത്തുന്ന ത്രയി മാസ കaമ്പൈന്‍ ന്റെ ഭാഗമായി ഫഹാഹീല്‍ മേഖല സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ബഹു: മാമൂന്‍ ഹുദവി വണ്ടൂര്‍ നടത്തിയ പ്രഭാഷണം